കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകൾക്ക് സാധ്യത; മ്യൂസിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കും

d


തിരുവനന്തപുരം;സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയേക്കും. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മ്യൂസിയങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൃഗശാലകള്‍ തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരാനിരുന്ന അവലോകനയോഗം മാറ്റിവെച്ചു. ഔദ്യോഗിക പരിപാടികള്‍ കാരണമാണ് യോഗം മാറ്റിവെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവില്‍ അവലോകനയോഗം ചേര്‍ന്നത്. നാളെ യോഗം ചേര്‍ന്നേക്കും. തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. ഇക്കാര്യത്തിലും വൈകാതെ തീരുമാനമെടുത്തേക്കും.