കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥ വകുപ്പ്

C

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു.

അതേസമയം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിരവധി വീടുകൾ തകർന്നുവീണു.