വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തെയും ബാധിച്ചേക്കും

current

തിരുവനന്തപുരം:കൽക്കരി ക്ഷാമത്തെ തുടർന്നു കേരളത്തിലും വൈദ്യുതി പ്രതിസന്ധി കൂടുതൽ വഷളാകാനാണു സാധ്യത. കേരളം ജലവൈദ്യുതിയെയാണു പ്രധാനമായും ആശ്രയിക്കുന്നതെങ്കിലും ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ കുറവു വരുമെന്നതാണു പ്രശ്നം. പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവുണ്ടെങ്കിലും നിലവിൽ കാര്യമായ നിയന്ത്രണം ഇല്ല. എന്നാൽ, ഉപയോഗം വർധിച്ചാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിൽ യൂണിറ്റിനു 17–18 രൂപ നൽകി കേരളം വൈദ്യുതി വാങ്ങി. പീക് സമയത്തു വില കൂടുതൽ നൽകിയാൽ പോലും കിട്ടാത്ത സാഹചര്യമാണു വരുന്നത്. ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ബോർഡ് അഭ്യർഥിച്ചു. അമിത വില നൽകി വൈദ്യുതി വാങ്ങിയാൽ അധിക ബാധ്യത പിന്നീട് സർചാർജ് ആയി ഉപയോക്താക്കൾ നൽകേണ്ടി വരും.