പ്രധാനമന്ത്രി ആവാസ് യോജന; സംസ്ഥാനത്ത് പതിനായിരത്തോളം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം

xf

തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന – ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പതിനായിരത്തോളം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം.കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത് .

10,653 വീടുകൾ നിർമ്മിക്കാൻ 426.12 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര ഭവനനഗരകാര്യ സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകരിച്ചത്. 84 നഗരസഭകളിൽനിന്നു ലഭിച്ച വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലാണ് വീടുകൾ നിർമ്മിക്കാൻ അംഗീകാരം നൽകിയത് .