ഗര്‍ഭിണികള്‍ വാക്‌സീനെടുക്കാന്‍ തയ്യാറാകണം: കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ മാ​സം​തി​ക​യാ​തെ പ്ര​സ​വസാധ്യത: മുഖ്യമന്ത്രി

pregnant

തി​രു​വ​ന​ന്ത​പു​രം: ഗ​ര്‍​ഭ​കാ​ല​ത്ത് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ കു​ഞ്ഞ് വ​ള​ര്‍​ച്ച​യെ​ത്തും മു​മ്പേ പ്ര​സ​വ​സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്‌​സീ​നെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.  

ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും വാ​ക്‌​സീ​ന്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി​യു​ണ്ട്. ഗ​ര്‍​ഭ​കാ​ല​ത്ത് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ കു​ഞ്ഞി​ന് പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തും മു​ന്‍​പ് പ്ര​സ​വം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഗ​ര്‍​ഭി​ണി​ക​ള്‍ കോ​വി​ഡ് ബാ​ധി​ത​രാ​യാ​ല്‍ ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കേ​ണ്ടി വ​രും. വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അതേസമയം, കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്.