പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ വാ​ഹ​നം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു

പ്രേ​മ​ച​ന്ദ്ര​ൻ
 

ച​വ​റ: എ​ൻ കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ വാ​ഹ​നം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കൊ​ല്ലം ച​വ​റ​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം. ഇ​ടു​ക്കി കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് ആ​രോ​പ​ണം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ട്ടു.

ഇടുക്കിയിലെ വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ-കെഎസ്‍യു സംഘർഷമുണ്ടായി. 10 പേർക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ മഹാരാജാസ് കോളേജിൽ പ്രകടനം നടത്തുന്നതിനിടയിലായിരുന്നു സംഘർഷം. 

പ്രകടനത്തിനിടെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു. പരിക്കേറ്റവരെ കൊച്ചി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.