രാ​ഷ്ട്ര​പ​തി 16ന് ​കൊ​ച്ചി​യി​ല്‍

Droupadi Murmu give independence day message
 

കൊ​ച്ചി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു 16ന് ​കൊ​ച്ചി​യി​ലെ​ത്തും. നാ​വി​ക സേ​ന​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യ്ക്ക് പ്ര​സി​ഡ​ന്‍റ്സ് ക​ള​ര്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ന്ദ​ര്‍​ശ​നം. രാ​ഷ്ട്ര​പ​തി​യാ​യ ശേ​ഷം ദ്രൗ​പ​തി മു​ര്‍​മു​വി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

16ന് ​വൈ​കു​ന്നേ​രം 4.30ന് ​ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ലെ ദ്രോ​ണാ​ചാ​ര്യ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പി​ക്കും. രാ​ജ്യ​ത്തെ​യും വി​ദേ​ശ​ത്തെ​യും നാ​വി​ക​ര്‍​ക്ക് ആ​യു​ധ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന കേ​ന്ദ്ര​മാ​ണ് ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ലെ ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ. ഇ​തു കൂ​ടാ​തെ കോ​സ്റ്റ് ഗാ​ര്‍​ഡ്, മ​റൈ​ന്‍ പോ​ലീ​സ്, സം​സ്ഥാ​ന പോ​ലീ​സ് എ​ന്നി​വ​യ്ക്കും പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്.

സ്വാ​ത​ന്ത്യ​ത്തി​ന് മു​മ്പ് റോ​യ​ല്‍ നേ​വി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന പ​രി​ശീ​ല​നം കേ​ന്ദ്രം ക​റാ​ച്ചി​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വി​ഭ​ജ​ന​ത്തെ​ത്തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ക​റാ​ച്ചി​യി​ല്‍ നി​ന്നും പി​ന്നീ​ട് കൊ​ച്ചി​യി​ലെ വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ലെ ഐ​എ​ന്‍​എ​സ് വെ​ണ്ടു​രു​ത്തി​യി​ലേ​ക്കും, ഇ​വി​ടു​ന്ന് പി​ന്നീ​ട് ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ലെ ക​ട​ല്‍​ത്തീ​ര​ത്തേ​ക്കും മാ​റ്റി​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.