വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടന്‍ ഗോവിന്ദന്‍കുട്ടിയ്ക്കെതിരെ വീണ്ടും പരാതി; കേസെടുത്ത് പൊലീസ്

govindankutty
 

എറണാകുളം: നടന്‍ ഗോവിന്ദന്‍കുട്ടിയ്ക്കെതിരെ വീണ്ടും പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നു കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് തവണ ഗോവിന്ദന്‍കുട്ടി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. 

അതേസമയം, ഗോവിന്ദന്‍ കുട്ടിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയിലാണ് മറ്റൊരു യുവതി കൂടി സമാനമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഗോവിന്ദന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലിലെ അവതാരികയാണ് ആദ്യം പീഡന പരാതി ഉന്നയിച്ചത്. വിവാഹ വാഗ്ദാനം നല്‍കി വാടക വീട്ടിലും സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ചും പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹക്കാര്യം ചോദിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.