സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ആ​ലോ​ച​ന; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കും: മു​ഖ്യ​മ​ന്ത്രി

school
 

തിരുവനന്തപുരം∙ കോവിഡ് വ്യാപനം നിയന്ത്രിക്കാനായ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള ഗൗരവമായ ആലോചന നടക്കുകയാണെന്നു മുഖ്യമന്ത്രി. വിദഗ്ധരുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനത്തെ വ്യവസായ-വ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാക്കും.

കോളജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷനു സൗകര്യമൊരുക്കും. കോളജിലെത്തുന്നതിനു മുന്‍പ് ആദ്യ ഡോസ് എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ അതും എടുക്കണം. വി​ദ്യാ​ർ​ഥി​ക​ൾ വാ​ക്സി​ന് ആ​ശാ​വ​ർ​ക്ക​റെ ബ​ന്ധ​പ്പെ​ട​ണം.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി. അ​ത് കേ​ര​ള​ത്തി​ൽ നി​ന്ന് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യാ​സ​മാ​ണ്. അ​വ​രു​ടെ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ അ​ടി​യ​ന്തര​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വാക്​സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്​തമായി നടത്തും. വക്​സിന്‍ എടുക്കത്ത വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണക്ക്​ സര്‍വകലാശാകലകള്‍ കേന്ദ്രീകരിച്ച്‌​ സംഘടിപ്പിച്ച്‌​​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ ആരോഗ്യവകുപ്പിന്​ കൈാമറും. തുടര്‍ന്ന്​ വാക്​സിനേഷന്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കും. ആരും വാക്​സിന്‍ എടുക്കാതെ മാറിനില്‍ക്കരുത്​ -മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യഡോസ് വാക്സിനേഷന്‍ 80% ആകുന്ന സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപകമാക്കും. ഡബ്ല്യുഐപിആര്‍ നിരക്ക് എട്ടിന് മുകളിലുള്ള നഗര- ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ ഇത് ഏഴ് ആണ്.