മുഖ്യമന്ത്രിയുടെ അമിത സുരക്ഷയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

pinarayi.img
 മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പത്തോളം സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മുഖ്യമന്ത്രി കടന്നു പോകുന്ന സ്ഥലങ്ങളില്‍ പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടി കഴിഞ്ഞദിവസവും തുടര്‍ന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാവും മുഖ്യമന്ത്രിക്കായി ഒരുക്കുക.ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കൊല്ലത്ത് മാത്രം ആറിടത്താണ് കരിങ്കൊടി പ്രതിഷേധം നടന്നത്.