
തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലാണ് കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ കോട്ടയം സ്വദേശി ജോയ്സി ജോർജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. പി.എസ്.സി ഉദ്യോഗസ്ഥ എന്ന പേരിൽ ജോയ്സി ആണ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടത്തി കബളിപ്പിച്ചത്.
വിജിലന്‍സ്, ജിഎസ്ടി, ഇന്‍കം ടാക്സ് തുടങ്ങിയ വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് 1.50 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ അപേക്ഷകരില്‍നിന്നും ഇവർ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടത്തിയിരുന്നു.
ഏകദേശം 60 ലക്ഷത്തിലധികം രൂപ സംഘം തട്ടിയെടുത്തൂയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തട്ടിപ്പ് സംഘം ഒരുക്കിയ വാട്സ്ആപ് കെണിയില്‍ 84 പേരെ അംഗങ്ങളായി ചേര്‍ത്തിരുന്നു. ചാറ്റിലൂടെ ഉദ്യോഗാര്‍ഥികളുടെ വിശ്വാസം നേടിയെടുത്ത സംഘം ഓൺലൈന്‍ ഇടപാടിലൂടെയാണ് പണം വാങ്ങിയത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്കിയവര് തുക തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു പിഎസ്സിയുടെ പേരില്‍ നിർമിച്ച വ്യാജ കത്ത് ഉദ്യാഗാര്‍ഥികള്‍ക്ക് അയച്ചത്. തുടര്‍ന്ന് സെപ്റ്റംബർ 11-ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുളള കത്തുമായി രണ്ടുപേര്‍ പട്ടം പിഎസ്സി ഓഫീസില്‍ എത്തിയോടുകൂടെയാണ് തട്ടിപ്പ് പുറത്തായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം