ന്യൂഡൽഹി; ക്വാറികൾക്ക് 50 മീറ്റർ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. ക്വാറികൾക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനം ഹര്‍ജി സമര്‍പ്പിച്ചത്.
2020 ജൂലായിലാണ് ജനവാസമേഖലയിൽനിന്ന് 200 മീറ്റർ അകലെയാകണം ക്വാറികളെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി. നിലവിലെ 50 മീറ്റർ പരിധി അന്തിമവിധി വരുംവരെ തുടരാനും നിർദേശിച്ചു. ട്രൈബ്യൂണലിന്റെ ഈ തീരുമാനങ്ങൾ മരവിപ്പിച്ച കേരള ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇന്നലെ സ്റ്റേ ചെയ്തത്. ഇതോടെ ഹരിത ട്രൈബ്യൂണൽ ഉത്തരവ് അനുസരിച്ചേ തൽക്കാലം കേരളത്തിൽ ക്വാറികൾ പ്രവര്‍ത്തിപ്പിക്കാനാകു.
Comments