''രാഘവനാണ് കോൺ​​ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം"; വിമർശനവുമായി കെ പി അനിൽകുമാർ

g

കോഴിക്കോട്: ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ പി അനിൽകുമാ‌ർ. എംപി എം കെ രാഘവനെതിരെയും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെയും രൂക്ഷ വിമ‍‌‌‍‌ർശനമാണ് അനിൽകുമാ‌ർ നടത്തിയത്. രാഘവനാണ് കോൺ​​ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് അനിൽകുമാർ ആരോപിക്കുന്നത്.

പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ പി അനിൽകുമാർ ആവ‍‍ർത്തിച്ചു. തിരുത്തി പറയില്ല, ഡിസിസി പ്രസിഡൻ്റ് ജില്ലയിലെ മികച്ച പ്രവർത്തകൻ ആയിരിക്കണമെന് ആഗ്രഹിച്ചു, എംപി എംഎൽഎ രാഷ്ട്രീയം ആണ് സംഘടന രാഷ്ട്രീയ നേതാക്കൾ മുന്നിൽ നിൽക്കുന്നത്.തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ഇത് വരെ ഒന്നും ചെയ്തില്ലെന്നും അനിൽകുമാർ കുറ്റപ്പെടുത്തി.