പത്ത് വർഷം നീണ്ട റഹ്മാൻ-സജിത ലൈഫ്;ഞെട്ടി തരിച്ച് നാട്ടുകാരും വീട്ടുകാരും

rahman

പാലക്കാട് : പ്രണയിച്ച യുവതിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുകയായിരുന്നു റഹ്‌മാൻ. റഹ്മാന്റെ വീട്ടിലെ മുറിയിലാണ് പത്ത് വർഷത്തോളം സജിത കഴിഞ്ഞത്. റഹ്മാന്റെ വീടിന് അടുത്താണ് സജിതയുടെ വീട്. ഇരുവരും തമ്മിൽ സ്നേഹത്തിലായി. എന്നാൽ വീട്ടുകാർ എതിർക്കുമെന്ന് ഭയന്നാണ് സജിത   ഒളിവിൽ കഴിഞ്ഞത്.

റഹ്മാന്റെ സഹോദരിയുടെ സുഹൃത്ത് കൂടിയാണ് സജിത. ഇടയ്ക്ക് വീട്ടിൽ വരുന്നതും പ്രണയം വിടരാൻ കാരണമായി. 18 -ആം വയസ്സിൽ സജിത വീട് വിട്ടു. തുടർന്ന് സൗകര്യങ്ങൾ കുറവുള്ള റഹ്മാന്റെ വീട്ടിൽ സജിതയെ താമസിപ്പിച്ചു. സജിതയെ കാണാതായതോടെ പോലീസുകാർക്ക് പരാതി നൽകി.

റഹ്മാനെയും ചോദ്യം ചെയ്തു. എന്നാൽ റഹ്മാൻ നാട്ടിൽ തന്നെ ആയിരുന്നതിനാൽ ആരും സംശയിച്ചില്ല. ഇലട്രിക്ക് പണിയിൽ മികവ് ഉണ്ടായിരുന്ന റഹ്മാൻ ഓടാമ്പലിൽ ഷോക്ക് ഒക്കെ പിടിപ്പിച്ചു. പ്രാഥമിക കൃത്യനിർവഹണത്തിന് മാത്രമേ സജിത പുറത്തു ഇറങ്ങാറുള്ളു.

ജോലി കഴിഞ്ഞു റഹ്മാൻ വരുമ്പോൾ മാത്രം ഇരുവരും സംസാരിച്ചിരുന്നു. ആരും കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദമൊക്കെ കൂട്ടി വെയ്ക്കും. മൂന്ന് മാസം മുൻപ് റഹ്മാനെ വീട്ടിൽ നിന്നും കാണാതായി.

നെന്മാറയിൽ വച്ച് സഹോദരൻ റഹമാനെ കണ്ടതോടെ പോലീസിൽ അറിയിച്ചു. തുടർന്ന് ഉള്ള ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്ത് വന്നത്. പത്ത് വർഷത്തിനിടെ സജിതയ്ക്ക് പനി വരുമ്പോൾ പാരസെറ്റമോൾ വാങ്ങി നൽകുമായിരുന്നു റഹ്‌മാൻ. കോടതി ഇടപെട്ട് രണ്ടു പേർക്കും ഒരുമിച്ച് താമസിക്കാനുള്ള  അനുവാദം നൽകി.