രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി

google news
rahul
 chungath new advt

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എം.പിയുടെ നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്‍റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധിപങ്കെടുക്കുമെന്നും കെ. സുധാകരന്‍ അറിയിച്ചു.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു