'ഓപ്പറേഷൻ വനജ്': പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന

google news
vigilance
 manappuram

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വര്‍ഗ ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വനജ് എന്ന് പേരിട്ട നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിത്. 

 
പട്ടികവർഗ്ഗക്കാർക്കായി നടപ്പാക്കുന്ന സർക്കാർ ക്ഷേമപ്രവർത്തനങ്ങളിലും വിവിധ പദ്ധതികളിലും വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസിലും റെയ്ഡ് നടന്നത്.

സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസനവകുപ്പ് ഡയറക്ടറേറ്റ്, ഏഴ് പട്ടികവർഗ്ഗ പ്രോജക്ട് ഓഫീസുകൾ, 11 പട്ടികവർഗ്ഗവികസന ഓഫീസുകൾ, 14 പട്ടികവർഗ്ഗ എക്സ്റ്റെൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിവരുന്നത്.

പട്ടിക ജാതി വിഭാഗത്തിലെ ഗർഭിണികൾക്ക് 2000 രൂപ നൽകുന്ന ജനനിജന്മരക്ഷ പദ്ധതിയിൽ ആലപ്പുഴ, കൊല്ലം ജില്ലയിൽ പണം വിതരണം ചെയ്തതിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തി. 

പട്ടിക ജാതിയിൽപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്യാതെ റാന്നി പട്ടിക വർഗ വികസന ഓഫീസിൽ സൂക്ഷിച്ചു. കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയിലൂടെ പത്തനംതിട്ട റാന്നി പട്ടിക വർഗ വികസന ഓഫീസിൽ മതിയായ പരിശോധന കൂടാതെ പണം അനുവദിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പട്ടിക വർഗ വികസന പ്രൊജക്റ്റ്‌ ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ടര കൂടി ചിലവഴിച്ച നിർമിച്ച കുടിവെള്ള പദ്ധതിയിൽ ഒരാൾക്ക് പോലും ഉപകാരം ലഭിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

 
 
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന്‌ വിജിലന്‍സ്‌ ഡയറ്കടര്‍ ടി.കെ. വിനോദ്‌ കുമാര്‍. ഐ.പി.എസ്‌ അഭ്യര്‍ത്ഥിച്ചു.

  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Tags