സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

rain
 

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം പുറത്തിറക്കി.

ഇടിമിന്നലേൽക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പുമുണ്ട്. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായി നേരിട്ടുള്ള സാമീപ്യം ഒഴിവാക്കണമെന്നും ജാഗ്രതാ നിർദേശത്തിലുണ്ട്.