പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്ത ഹൈകമാൻഡ് തീരുമാനത്തിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല

ramesh

തിരുവനന്തപുരം; പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്ത ഹൈകമാൻഡ്  തീരുമാനത്തിൽ സന്തോഷമെന്ന്  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അംഗീകരിക്കുന്നു. യു ഡി എഫിനെ ശക്തമാക്കാൻ വി ഡിക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസകൾ നേർന്നു.

വലിയ വെല്ലുവിളി നിറഞ്ഞ സന്ദർഭമാണ്. അതിനാൽ കൂട്ടായ പരിശ്രമം ഉണ്ടാകണം. തന്നെ മാറ്റിയത് ചർച്ച വിഷയമല്ല. യു ഡി എഫിന്റെ തിരിച്ചുവരവിന് പാതയൊരുക്കുക എന്നതാണ് ഇപ്പോൾ ഉള്ള സാഹചര്യത്തിലെ ആവശ്യം. തന്റെ 5  കൊല്ലാതെ പ്രവർത്തനം ജനം വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാൻ കഴിഞ്ഞത് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധർമം പൂർണ്ണമായും നിറവേറ്റി. തനിക്ക് പിണറായി വിജയൻറെ കയ്യിൽ നിന്നൊരു സർട്ടിഫിക്കറ്റ്ന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതികൾ പുറത്ത് കൊണ്ടുവരാൻ നീക്കം നടത്തി. അത് ഇനിയും തുടരും. കെ പി സി സിയിലെ തലമുറമാറ്റം ഹൈകമാൻഡ്  തീരുമാനിക്കും.ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.