രൺജീത് വധക്കേസ്: രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ranjith sreenivasan alappuzha murder
 

തിരുവനന്തപുരം:  ബിജെപി നേതാവ് രൺജീത് വധക്കേസിൽ മുഖ്യപ്രതികളിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ എസ്ഡിപിഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

രൺജീത് വധക്കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്. മുഖ്യപ്രതികൾ അടക്കം ഇനിയും കൂടുതൽ പേർ പിടിയിലാകാനുമുണ്ട്.  

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രണ്‍ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.