രൺജീത്ത് വധം: രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ranjith sreenivasan alappuzha murder
 
ആലപ്പുഴ: ആർ.എസ്.എസ് നേതാവ് രൺജീത്ത് വധക്കേസിൽ മുഖ്യസൂത്രധാരൻമാരായ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശിയായ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് (31) എന്നിവരാണ് അറസ്റ്റിലായത്. 

എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ് ഷാജി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.

ഡിസംബർ 19നാണ് രാവിലെ ബൈക്കിലെത്തിയ ഒരു സംഘമാളുകൾ രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലാണ് ആക്രമണമുണ്ടായത്.  