കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു; ജാഗ്രത വേണമെന്ന് കളക്ടര്‍

rare sea phenomenon in kozhikkod nainanvalapp beach
 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നൈ​നാം​വ​ള​പ്പ് ബീ​ച്ചി​ല്‍ ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞ​ത്.

അ​പൂ​ര്‍​വ്വ പ്ര​തി​ഭാ​സ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​മ​യ​ത്തും കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞി​രു​ന്നു.

പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി മുന്നറിയിപ്പ് നല്‍കി.