അധോലോക കുറ്റവാളി രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും

ravi

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും. കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസർഗോഡ്,പെരുമ്പാവൂർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തെ കുറിച്ചാണ് പ്രധാന അന്വേഷണം.

കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ കാസർഗോഡ് ഉള്ള ഗുണ്ടാ നേതാവ് ജിയയുടെ നിർദേശപ്രകാരമാണ് നടി ലീന മാറിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് രവി പൂജാരി മൊഴി നൽകിയിരുന്നു. ജിയ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് കിട്ടിയ വിവരം. രവി പൂജാരിയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.  ജൂൺ എട്ട് വരെയാണ് കൊച്ചി ക്രൈംബ്രാഞ്ച്നു രവി പൂജാരിയെ കസ്റ്റഡിയിൽ സൂക്ഷിക്കാനുള്ള സമയം.