അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

ravi

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ  സ്‌ക്വാഡ്  ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യൽ. സുരക്ഷാ കണക്കിലെടുത്തു വീഡിയോ കോൺഫെറെൻസ്  വഴി ഹാജരാക്കാനാണ് സാധ്യത.

ഇന്നലെ രാത്രി 9  മണിയോടെ ബാംഗ്ലൂർ-കൊച്ചി വിമാനത്തിലാണ് രവി പൂജാരിയെ കൊണ്ട് വന്നത്. തുടർന്ന് നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ ലോക്ക് അപ്പിലേക്ക്  മാറ്റി. 2018  ഡിസംബർ 15 നാണ്  കൊച്ചി കടവന്ത്രയിൽ നടി  ലീന മാറിയ പോളിന്റെ ബ്യൂട്ടി പാർലറിൽ  വെടിവെയ്പ്പ് ഉണ്ടായത്.