ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ രവി പൂജാരിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ravi-pujari


കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് കേസ് പരിഗണിച്ചത്. നിലവില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരിയുള്ളത്. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു.

അതേസമയം, ബെംഗളൂരു പരപ്പന ജയിലില്‍ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. ഓണ്‍ലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.