മോഡലുകളുടെ അപകട മരണം: നമ്പർ 18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് റദ്ദാക്കാൻ ശിപാർശ

നമ്പർ 18 ഹോട്ട
 

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് റദ്ദാക്കാൻ ശിപാർശ. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറാണ് ശിപാർശ ചെയ്തത്. ഒക്ടോബർ 31 ന് സമയം ലംഘിച്ച് ഹോട്ടലിൽ മദ്യം നൽകിയെന്നാണ് എക്സൈസ് കണ്ടെത്തല്‍.  

സമയം ലംഘിച്ച് മദ്യം നല്‍കിയതിന് 23ാം തീയതിയും ഹോട്ടലിനെതിരെ കേസെടുത്തിരുന്നു. ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചുവെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടോ എന്നതും എക്സൈസ് പരിശോധിക്കുന്നുണ്ട്.

മോഡലുകളുടെ മരണത്തില്‍ നിര്‍ണായ തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനുളള ശ്രമം ഇതുവരെ വിജയം കണ്ടില്ല. മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായത്തോടെ നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു. ഹാര്‍ഡ് ഡിസ്ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ തുടരന്വേഷണ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന.