ഇടമലയാർ ഡാമിൽ റെഡ് അലർട്ട്‌ പ്രഖ്യാപിച്ചു

red alert has been announced at Idamalayar Dam
 

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളം ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ 163.5 അടിയാണ് ഡാമിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും.നിലവിൽ ഗുരുതര സാഹചര്യമില്ല എന്നാണ്‌ ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പെരിയാർ നദിയിൽ ജലനിരപ്പ് വളരെ താഴ്ന്ന അവസ്ഥയിലാണ്.