×

ദൃശ്യവിസ്മയമായി ആശ്രാമം മൈതാനിയിൽ 'റെഡ് ഫോർട്ട് ' ഒരുങ്ങുന്നു

google news
.

ചുങ്കത്ത് ജ്വല്ലറി കുണ്ടറ ഷോറൂം , നവീകരിച്ച കൊല്ലം ഷോറൂം ഉദ്ഘാടനങ്ങളുടെ ഭാഗമായി ഭരണഘടന ജനങ്ങളിലേക്ക് പരിപാടിയുടെ ഭാഗമായി കൊല്ലം, ആശ്രാമം മൈതാനിയിൽ കൂറ്റൻ റെഡ് ഫോർട്ട് മാതൃക ഒരുങ്ങുന്നു. ജനുവരി 23 മുതൽ 26 വരെ നടക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

chungath kundara

ഭരണഘടനയുടെ മാതൃകയും ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരണത്തിലുൾപ്പെട്ട വ്യക്തിത്വങ്ങൾക്കുള്ള സ്നേഹാദരമായാണ് മാതൃക ഒരുങ്ങുന്നത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും ചുങ്കത്ത് ജ്വല്ലറി കുണ്ടറ ഷോറൂം ഉദ്ഘാടനവും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും.

.

ആശ്രാമം മൈതാനിയിൽ ജനുവരി 24 വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽഎം മുകേഷ് എം എൽ എ അധ്യക്ഷത  വഹിക്കും  എൻ കെ പ്രേമചന്ദ്രൻ എം പി , മേയർ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എം എൽ എ ,മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി, ജില്ല കളക്ടർ എൻ ദേവീദാസ് എന്നിവർ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി പാരമ്പര്യ ട്രസ്റ്റും ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നാഷണൽ സർവീസ് സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്, പൊതു വിഭാഗങ്ങളിലായി ചിത്രരചന, ദേശഭക്തിഗാനം, ക്വിസ് മൽസരങ്ങൾ നടക്കും. വൈകുന്നേരം 6.30 മുതൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും സംഗീത, നൃത്ത പരിപാടികളും അരങ്ങേറും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക