ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം
Thu, 2 Mar 2023

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് ഭാഗികമായി തകർത്തു. പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. രോഗിയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞ് എത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. സമീപവാസികളും വനപാലകരും എത്തി രാവിലെയോടെ ആനയെ തുരുത്തിഅരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. മയക്ക് വെടിവച്ച് പിടികൂടിയാൽ സംരക്ഷിക്കേണ്ട കൂട് നിർമാണത്തിനുള്ള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിട്ടുണ്ട്.