സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത: ജാഗ്രതാ നിർദേശം

gg

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിളും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തീർത്ഥാടകർക്ക് പ്രവേശനം ഇല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പമ്പയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നടപടി.

തീവ്ര ന്യൂനമർദ്ദം ദക്ഷിണേന്ത്യയിൽ കരതൊട്ട സാഹചര്യത്തിൽ തമിഴ്‌നാട്ടിലും ആന്ധ്രയിലും മഴ കനക്കും. പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെ കേരളത്തിലും കൂടുതൽ മഴ കിട്ടുമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലർട്ടുള്ള മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിർദ്ദേശം.