റോ​ബി​ൻ ബ​സി​നെ പൂ​ട്ടാ​ൻ കെ​എ​സ്ആ​ർ​ടി​സി ത​ന്ത്രം; കോ​യ​മ്പ​ത്തൂ​ർ സ​ർ​വീ​സ് തു​ട​ങ്ങു​ന്നു

google news
robin bus ksrtc coimbatore bus
 chungath new advt


തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന റോ​ബി​ൻ ബ​സി​നെ പൂ​ട്ടാ​ൻ പു​തി​യ ത​ന്ത്ര​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ഞാ​യ​റാ​ഴ്ച മു​ത​ൽ പ​ത്ത​നം​തി​ട്ട - ഈ​രാ​റ്റു​പേ​ട്ട - കോ​യ​മ്പ​ത്തൂ​ർ വോ​ൾ​വോ എ​സി സ​ർ​വീ​സ് ആ​രം​ഭി​ക്കും.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും രാ​വി​ലെ 04:30ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് തി​രി​കെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും വൈ​കു​ന്നേ​രം 04:30ന് ​പു​റ​പ്പെ​ടും. റാ​ന്നി, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, പാ​ല​ക്കാ​ട് വ​ഴി​യാ​ണ് സ​ർ​വീ​സ്.
 

റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളിൽ നാട്ടുകാർ പ്രതിഷേധിച്ചതിനിടെ വിഷയത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി ആൻറണി രാജു രംഗത്തുവന്നിരുന്നു. നിയമം എല്ലാവരും പാലിക്കണമെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.

പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ​ഗിരീഷ് വ്യക്തമാക്കി. നേരത്തെ ബസ് തടഞ്ഞ് പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയിരുന്നു.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു