×

റോബിൻ ബസ് ഉടമ വധഭീഷണി മുഴക്കി: പരാതി നൽകി എംവിഡി ഉദ്യോഗസ്ഥർ

google news
Dn
പത്തനംതിട്ട: റോബിൻ ബസ് ഉടമ ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി നൽകി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. രണ്ട് എംവിഐമാർ പത്തനംതിട്ട എസ്‌പിക്കാണ് പരാതി നൽകിയത്. ഇതിനെത്തുടർന്ന് ഗിരീഷിനെ എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽവച്ച് ചോദ്യം ചെയ്യുകയും ചെയ്തു.
   
ബസ് പരിശോധിക്കുന്നതിനിടയിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ ഇതു വ്യാജ ആരോപണമാണെന്നും കോടതിയിൽ നടക്കുന്ന കേസുകൾക്കുള്ള പ്രതികാര നടപടിയാണിതെന്നും ഗിരീഷ് പറഞ്ഞു.