സ്വര്‍ണപ്പണിക്കാരനെ അക്രമിച്ച് നാല്‍പത്തിയാറ് ലക്ഷം രൂപ കവര്‍ന്ന കേസ്; ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി

dyfi

വടകര: സ്വര്‍ണപ്പണിക്കാരനെ അക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി.  സി.കെ നിജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്ഐ കല്ലാച്ചി മേഖല സെക്രട്ടറിയായിരിക്കെ നിജേഷും ഇയാളുടെ സുഹൃത്തും സ്വര്‍ണപ്പണിക്കാരനില്‍ നിന്ന് നാല്‍പത്തിയാറ് ലക്ഷം രൂപ കവര്‍ന്നെന്നാണ് പരാതി. സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ രാജേന്ദ്രനെ കൂട്ടിക്കൊണ്ടുപോയി അക്രമിച്ച് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.

അതേസമയം, പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് നേരത്തെ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. നിജേഷിന്റ ആസ്തി ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.