'കേരളാ പൊലീസില്‍ ആര്‍എസ്‍എസ് ഗ്യാങ്'; ആനി രാജയുടെ വിമര്‍ശനങ്ങളെ തള്ളി കാനം രാജേന്ദ്രന്‍

F

തിരുവനന്തപുരം: കേരള പോലീസിനെതിരേ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ സംസ്ഥാന നേതൃത്വത്തിനോ നേതാക്കൾക്കോ അത്തരമൊരു അഭിപ്രായമില്ലെന്ന്​ കാനം പറഞ്ഞു.ഈ നിലപാട്​ ദേശീയ നേതൃത്വത്തേയും ആനി രാജയേയും അറിയിച്ചിട്ടുണ്ട്​. വിഷയം പാർട്ടി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ആനി രാജയുടെ പ്രസ്​താവന വിവാദമാക്കേണ്ടതില്ലെന്നും കാനം പറഞ്ഞു. 

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. ഇതിനായി ആർഎസ്എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ പറഞ്ഞിരുന്നു.