കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ആർഎസ്എസ് നേതാക്കളിലേക്കും

kodakara

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ  അന്വേഷണം ആർഎസ്എസ്  നേതാക്കളിലേക്കും എത്തിയേക്കും. കവർച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നു.എന്നാൽ   കുഴൽപ്പണ ഇടപാടും രാഷ്ട്രീയ ബന്ധവും സംബന്ധിച്ച് അന്വേഷണം ഇപ്പോഴും  തുടരുകയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കാണ് കുഴൽപ്പണം എത്തിയതെന്ന് തെളിയിക്കാൻ ഇനിയും തെളിവുകൾ ആവശ്യമാണ്.

 ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും മറ്റുമായി ആർഎസ്എസ് ചുമതലപ്പെടുത്തിയ ജില്ലാ സംയോജകന്മാരുടെ മൊഴിയും ഇതിനായി ശേഖരിക്കും. തൃശൂർ ജില്ലാ സംയോജകൻ ഈശ്വരനെ അന്വേഷണ സംഘം വിളിച്ച് വരുത്തുമെന്നാണ് സൂചന. ഉത്തരമേഖലാ സംഘടന സെക്രെട്ടറി കെപി സുരേഷ്,ബിജെപി സംസ്ഥാന സഹസംഘടന സെക്രട്ടറി സുബാഷ് ഒറ്റപ്പാലം എന്നിവരെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.