പണവും ഭൂമിയും നല്‍കി സിബിഐ, റോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു; നമ്പി നാരായണനെതിരെ ഹര്‍ജി നല്‍കി എസ് വിജയന്‍

Nambi narayanan

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ പണവും ഭൂമിയും നല്‍കി സി.ബി.ഐ , ഐ.ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് ഹര്‍ജി. ഗൂഢാലോചനക്കേസില്‍ പ്രതി എസ്. വിജയനാണ് നമ്പി' നാരായണനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

സ്വാധീനത്തിന്റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും നമ്ബി നാരായണന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചു എന്നും കൈമാറ്റം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നാളെ കോടതി ഹര്‍ജി പരിഗണിക്കും.

അതേസമയം ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടക്കംമുതലുളള കേസ് ഡയറിയും ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ സി.ബി.ഐക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസിലെ പ്രതിയായ സിബി മാത്യൂസിന്റെ ജാമ്യ ഹ‍ര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ നിര്‍ദ്ദേശം. .