ശബരിമല നടവരവ് 361 കോടി രൂപയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Fri, 3 Mar 2023

തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്ത് നടവരവായി 361 കോടി രൂപ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. പത്രസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നടവരവിനു പുറമേ 400 പവൻ സ്വർണവും വിദേശ കറൻസിയായി ഒന്നര കോടിയോളം രൂപയും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.