കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

cx

പത്തനംതിട്ട: കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച തുറക്കും. 21-ന് രാത്രി നടയടയ്ക്കും. ശനിയാഴ്ച മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. ദിവസവും അയ്യായിരം പേരെയാണ് സന്നിധാനത്തേക്ക്‌ കടത്തിവിടുക. വെർച്വൽ ക്യൂവിൽ ബുക്കിങ്, 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ രണ്ടുഡോസ് വാക്സിൻ എടുത്തതിന്റെ രേഖ എന്നിവ നിർബന്ധം.

വെർച്വൽ ക്യൂ ബുക്കിങ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കില്ല. തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ ആരംഭിക്കും. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.