കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഗ​ഡു​ക്ക​ളാ​യി ശ​മ്പ​ളം; വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

high court
 

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഗ​ഡു​ക്ക​ളാ​യി ശ​മ്പ​ളം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ അ​ടു​ത്ത ബു​ധ​നാ​ഴ്ച​യ്ക്ക് ഉ​ള്ളി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ‌‌ശ​മ്പ​ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ​ടി​യി​ൽ എ​തി​ർ​പ്പ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ര്‍​ടി​സി അ​ക്കൗ​ണ്ടി​ലെ പ​ണം ഉ​പ​യോ​ഗി​ച്ചും ഓ​വ​ർ​ഡ്രാ​ഫ്റ്റ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി ആ​ദ്യ ഗ​ഡു​വും സ​ർ​ക്കാ​ർ സ​ഹാ​യം കി​ട്ടു​ന്ന മു​റ​യ്ക്ക് ബാ​ക്കി​യും ന​ൽ​കാ​നാ​യി​രു​ന്നു മാ​നേ​ജ്മെ​ന്‍റ് നീ​ക്കം.

ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ ഫെ​ബ്രു​വ​രി 25നു ​മു​മ്പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.