കല്യാശേരിയിലേത് സാമ്പിൾ; ഇനിയും പ്രതിഷേധവുമായി വന്നാൽ പൊടിപോലും കാണില്ല; യു.ഡി.വൈ.എഫ് പ്രവർത്തകരെ മർദിച്ചതിന് പിന്നാലെ ഭീഷണിയുമായി ഡി.വൈ.എഫ്.ഐ നേതാവ്

google news
DYFI

chungath new advt

കണ്ണൂർ: കല്യാശേരിയിൽ പ്രതിഷേധിച്ച യു.ഡി.വൈ.എഫ് പ്രവർത്തകരെ മർദിച്ചതിന് പിന്നാലെ ഭീഷണിയുമായി ഡി.വൈ.എഫ്.ഐ നേതാവ്. കല്യാശേരിയിലേത് സാമ്പിൾ വെടിക്കെട്ടെന്നാണ് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇനിയും പ്രതിഷേധവുമായി യു.ഡി.വൈ.എഫ് വന്നാൽ പൊടിപോലും കിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കണിച്ച എം.എസ്.എഫ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളരെ ക്രൂരമായാണ് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ മർദിച്ചത്. സംഭവത്തെ സി.പി.എമ്മും മുഖ്യമന്ത്രിയും തള്ളകളഞ്ഞു. നവകേരള സദസ്സിൽ സംഘർഷമുണ്ടാക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത്. മുഖ്യമന്ത്രി പറഞ്ഞതു പോലെ പ്രകോപനത്തിൽ ആരും വിഴരുതെന്നും നവകേര കേരള സദസ്സ് വൻ വിജയമായത് കൊണ്ടാണ് ഈ സംഘർഷമുണ്ടാക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

READ ALSO...ഇടുക്കിയിൽ അപകടത്തിൽപ്പെട്ട യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ച് പൊലീസ്; സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിഷേധം ശക്തം

സംഭവം വിവാദമായതോടെ സരിൻ ശശി പോസ്റ്റ് പിൻവലിച്ച് രംഗത്തുവന്നു. നവകേരള സദസ്സിനെ വഴി തിരിചച്ചു വിടാനുള്ള കോൺഗ്രസ് ശ്രമത്തെ തിരിച്ചറിയുക. പ്രകോപനങ്ങളിൽ വീഴാതെ നവ കേരള സൃഷ്ടിക്കായി അണിചേരുക എന്നീ കാര്യങ്ങൾ ഉയർത്തിയാണ് സരിൻ പുതിയ പോസ്റ്റുമായി രംഗത്തു വന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു