പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ

google news
Sanitary Napkin Vending Machine in all girls schools
 

തിരുവനന്തപുരം: സംസ്‌ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കും. നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും. 

പൊതുവിദ്യാഭ്യാസ വകുപ്പ്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 26 ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഉറപ്പുവരുത്തുന്നത് ആർത്തവ ശുചിത്വം സ്ത്രീകളുടെ അവകാശമാണെന്ന ഉറച്ച പ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആർത്തവം പാപമാണെന്ന നിർമ്മിത പൊതുബോധത്തെ മറികടന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ നമ്മുടെ പെൺകുഞ്ഞുങ്ങൾ വളരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
 

Tags