തന്നെ ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കണം; ഇടുക്കി ജഡ്ജിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

supreme
 

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് തന്‍റെ പേര് പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലി ജഡ്ജി മുഹമ്മദ് വസീം നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് എൽ.നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

കേരള ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് ആനി ജോണ്‍ വിരമിച്ചപ്പോള്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കേണ്ടത് തന്നെയായിരുന്നുവെന്ന് ജില്ലാ ജഡ്ജി മുഹമ്മദ് വസീം അവകാശപ്പെടുന്നു. സീനിയോറിറ്റിയില്‍ ഏറ്റവും മുന്നില്‍ മുഹമ്മദ് വസീം ആയിരുന്നെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കുര്യാക്കോസ് ജോസഫ്, ശ്യാം മോഹന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. 

ഹര്‍ജിക്കാരനായ ജില്ലാ ജഡ്ജിക്ക് ഈ ആവശ്യം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പിൽ ഉന്നയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതേതുടര്‍ന്ന് സുപ്രീംകോടതിയിലെ ഹര്‍ജി ജഡ്ജി മുഹമ്മദ് വസീം പിൻവലിച്ചു