അടിമാലിയിൽ സ്കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം; അഞ്ച് പൊലീസുകാർക്ക് പരുക്ക്

school bus and a Police jeep collided in Idukki
 

ഇടുക്കി: അടിമാലി ശല്യംപാറയിൽ സ്കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇടുക്കി പോലീസ് ക്യാമ്പിലെ ജീപ്പും അടിമാലി വിശ്വദീപ്തി സ്കൂളിലെ ബസ്സും ആണ് അപകടത്തിൽപ്പെട്ടത്. പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റു. വിദ്യാര്‍ഥികള്‍ക്ക് പരിക്കില്ല.

 
അപകടത്തിൽ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റു. ഒരു വനിതാ കോൺസ്റ്റബിളും നാല് പൊലീസുകാരുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. വനിതാ പൊലീസിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ബാക്കി പൊലീസുകാരേ അടിമാലി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.