കടുവയിറങ്ങി; വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

tiger
 

മാ​ന​ന്ത​വാ​ടി: കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വ​യ​നാ​ട്ടി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെള്ളിയാഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തൊ​ണ്ട​ർ​നാ​ട്, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ളെ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രദേശം കനത്ത ജാഗ്രതയിലാണ്. മാനന്തവാടി താലൂക്കിൽ യുഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച തോമസിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് യുഡിഎഫ് ഉയർത്തുന്ന ആവശ്യം.