കാസർകോട് ഓടിക്കൊണ്ടിരിക്കുന്ന സ്കൂള്‍ ജീപ്പിന് തീപിടിച്ചു; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു

google news
school jeep on its way to Kasaragod caught fire
 

കാസർകോട്: ഓടിക്കൊണ്ടിരിക്കെ ബൊലേറോ ജീപ്പ് കത്തി നശിച്ചു. കാഞ്ഞങ്ങാട് അജാനൂർ ക്രസന്റ് സ്കൂളിന്റെ ബൊലോറോ ജീപ്പ് ആണ് പൂർണമായും കത്തി നശിച്ചത്. ജീപ്പിന്‍റെ ഡ്രൈവർ നിസാമുദ്ദീൻ അത്ഭുതകരമായി രക്ഷപ്പെട്ടു. 

കാ​ഞ്ഞ​ങ്ങാ​ട് കോ​ട്ട​ച്ചേ​രി മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ൽ​നി​ന്നും പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് യാ​ത്ര​ക്കാ​ർ വാ​ഹ​നം നി​റു​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ സ​ലാം, നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

 തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags