സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു; സഹപാഠിക്കായി തിരച്ചില്‍

newborn

ഇടുക്കി: കുമിളിയില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. 

വീട്ടുകാര്‍ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സഹപാഠിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇരുവരും സ്‌നേഹത്തിലായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.