അധ്യാപികമാര്‍ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല: മ​ന്ത്രി വി ശി​വ​ൻ​കു​ട്ടി

v sivankutty
 

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പി​ക​മാ​ർ പ്ര​ത്യേ​ക വേ​ഷം ധ​രി​ച്ചു വ​ര​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്കൂ​ളു​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഞെ​ക്കാ​ട് സ്കൂ​ളി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ബോ​യ്സ് സ്കൂ​ൾ, ഗേ​ൾ​സ് സ്കൂ​ൾ തു​ട​ങ്ങി​യ​വ തു​ട​ര​ണ​മോ എ​ന്ന കാ​ര്യം ച​ർ​ച്ച് ചെ​യ്യ​പ്പെ​ട​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലിം​ഗ തു​ല്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന യൂ​ണി​ഫോം കൊ​ണ്ടു വ​രു​ന്ന​തി​നെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ന്തു​ണ​യ്ക്കു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​രം കൊ​ണ്ടു വ​രും. ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ താ​മ​സി​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 
മ​ന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

അധ്യാപികമാര്‍ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍ക്ക് അധികാരമില്ല; ഫയലുകള്‍ തീര്‍പ്പാക്കാന്‍ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ കൂടി ആണെന്ന് ഓര്‍ക്കണം

സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിച്ചിട്ടില്ല. അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല. 
ബോയ്‌സ് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ താമസിപ്പിക്കരുത്.  പെന്‍ഷന്‍ പറ്റി ഇറങ്ങേണ്ടവര്‍ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം.