വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം; പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് ഹ​ർ​ഷി​ന; നടപടി ഉറപ്പുനൽകി ആരോഗ്യമന്ത്രി

വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം; പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് ഹ​ർ​ഷി​ന; നടപടി ഉറപ്പുനൽകി ആരോഗ്യമന്ത്രി
 

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​നു​ള്ളി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യി​യി​രു​ന്ന സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഹ​ർ​ഷി​ന. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ വീ​ണാ ജോ​ര്‍​ജു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം.

പൂ​ർ​ണ​മാ​യും നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന്മേ​ലാ​ണ് സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് ഹ​ർ​ഷി​ന അ​റി​യി​ച്ചു. ഹർഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹർഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

"താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ രണ്ട് ശസ്‌ത്രക്രിയയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നുമാണ് ഹർഷിന നടത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഒരു ദിവസം കത്രിക ഉള്ളിൽ വെച്ച് ജീവിക്കുക എന്നത് നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. ഹർഷിന അനുഭവിച്ച വേദന ഉൾക്കൊണ്ടുകൊണ്ടാണ് ആദ്യത്തെ അന്വേഷണം പ്രഖ്യാപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ഒന്നും കണ്ടെത്താനായിട്ടില്ല. എത്ര വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയ ആണെങ്കിലും മൂന്നും നടന്നിരിക്കുന്നത് സർക്കാർ ആശുപത്രികളിലാണ്. അതിനാൽ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തും"; വീണാ ജോർജ് പറഞ്ഞു.

കത്രികയുടെ കാലപ്പഴക്കം കേരളത്തിലെ ഫോറൻസിക് ലാബിൽ പരിശോധിക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടികാട്ടി. അന്വേഷണം ഫലപ്രദമായി നടക്കുമെന്നും ഹർഷിനക്ക് നീതി ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടാഴ്ചയാണ് മന്ത്രി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുന്നതായി ഹർഷിന അറിയിച്ചു. നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു. ആരോ​ഗ്യം ഉള്ളതുകൊണ്ടല്ല, തന്റെ ഉൾക്കരുത്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതെന്നും അർഷിന പറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിക്ക് മുന്നിൽ സമരത്തിലായിരുന്നു ഹർഷിന.