സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
Wed, 8 Mar 2023

കോഴിക്കോട്: സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണയാണ് (17) മരിച്ചത്.
മേപ്പയ്യൂര്‍ നെല്യാടി റോഡില്‍ ഇന്നു രാവിലെ ആറുമണിയ്ക്കാണ് അപകടം നടന്നത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ തന്നെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അമല്‍.