ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റുകൾ വർധിപ്പിക്കും; മന്ത്രി ആർ ബിന്ദു

t

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന്  മന്ത്രി ആർ ബിന്ദു. പുതിയ കോഴ്സുകൾ തുടങ്ങും. ഗവേഷണ സൗകര്യം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ഒക്ടോബർ നാലിന് ശേഷം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കോളജുകൾ തുറക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ കോളജിൽ എത്തുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കും.

കോവിഡ് മൂലം നേരിട്ട് ക്ലസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ ക്ലാസ് സംവിധാനം തുടരുമെന്നും  കോളജുകൾ തുറക്കുന്നതിന് മുമ്പ് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതിന് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.