കെഎസ്ആര്‍ടിസിയില്‍ 50 കഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി; 7500 പേരുടെ പട്ടിക തയാറാക്കി

kstrc vrs

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി. പദ്ധതി അനുസരിച്ച് 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും സ്വയം വിരമിക്കാം. ഇതിനായി 7500 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ട്.

പദ്ധതി നടപ്പിലായാല്‍ ശമ്പളചെലവ് 50 ശതമാനം ലാഭിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം.